മുഴപ്പിലങ്ങാട്: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

മണ്ഡലം കമ്മിറ്റി യോഗം നടന്നു കൊണ്ടേിരിക്കെ അഖിലേന്ത്യാ കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയ വാര്‍ത്ത വന്നയുടനെയാണ് കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചത്.യോഗത്തില്‍ എന്‍.പി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.
ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജയരാജന്, ബ്ലോക്ക് ഭാരവാഹികളായ സി.ദാസന്, കെ.സുരേഷ്, എ.ദിനേശന്, സി.എം.അജിത്ത് കുമാര്‍, പി.ഗംഗാധരന്, പി.കെ.വിജയന്,
ഇ.കെ.രേഖ, മഹിള കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദള്‍ ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആര്.മഹാദേവന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Congress