തളിപ്പറമ്പ് : അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 17,24,31 എന്നീ തീയതികളിൽ കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തും. ഒരു ദിവസം 100 വാഹനങ്ങളാണ് പരിശോധിക്കുക.

മറ്റു ദിവസങ്ങളിൽ സ്കൂൾ വാഹനങ്ങൾ പരിശോധിക്കുന്നതല്ല. ആയതിനാൽ എല്ലാ സ്കൂൾ അധികൃതരും മേൽ തീയതികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏപ്രിൽ 1നു മുൻപായി ഫിറ്റ്നസ് പുതുക്കിയ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
വാഹന പരിശോധന നടത്തി സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. പരിശോധനയ്ക്ക് മുൻകുട്ടി ബുക്ക് ചെയ്യുന്നതിനുള്ള ഫോൺ നമ്പർ 9188961949.
School buses