കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാംഘട്ട പദ്ധതിയുടെയും കര്‍ഷകര്‍ക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനം എം. വിജിന് എംഎല്‍എ നിര്‍വഹിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മികച്ച വിളവ് ലഭിച്ച നരിക്കോട് ഹരിതശ്രീ (വനിതാ ഗ്രൂപ്പ്), തവരതടം ഔഷധകൂട്ടായ്മ (പുരുഷ ഗ്രൂപ്പ് ) എന്നിവരെയും മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട കെ.വി ഗോവിന്ദന്, ഏറ്റവും കൂടുതല്‍ വിത്ത് വിളവെടുത്ത പി.പി രതീഷ് പാറമ്മല്‍, കെ.വി ശാരദ പട്ടുവം എന്നിവര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു.
കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിണ്ടന്റ് പി.പി ഷാജിര്‍ അധ്യക്ഷനായി. മൂന്നാംഘട്ട പദ്ധതിയുടെ നടീല്‍ ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പരിശീലന ക്ലാസ്സിന് മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.പി പ്രശാന്ത് നേതൃത്വം നല്കി. 2023 മെയ് മാസത്തില്‍ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി 25 ഏക്കറില്‍ ആരംഭിച്ച കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തില്‍ നൂറ് ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഇതില്‍നിന്നും നിന്നും 18.5 ടണ്‍ കുറുന്തോട്ടിയും 30.5 കിലോഗ്രാം വിത്തും ലഭിച്ചിരുന്നു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന കൃഷി വകുപ്പ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഔഷധി, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തില്‍ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഗോവിന്ദന്, എം. ശ്രീധരന്, എ. പ്രാര്‍ത്ഥന, പി. ശ്രീമതി, ടി സുലജ, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗോവിന്ദന് മാസ്റ്റര്‍, പയ്യന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. രാഖി, കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സതീഷ് കുമാര്‍, ഔഷധി സയന്റിഫിക് ഓഫീസര്‍ ഡോ. ഒ.എല്‍ പയസ്, കൃഷി ഓഫീസര്‍ യു. പ്രസന്നന് എന്നിവര്‍ പങ്കെടുത്തു.
Kalyasherry Medicinal Village