പരിയാരം :പരിയാരം ഗവ. മെഡിക്കൽ കൊളജിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരിലാത്തത് രോഗികൾക്ക് ദുരിതമായി തീരുന്നു. നിരവധി രോഗികളുടെ ചികിത്സ മുടങ്ങുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു.
സർക്കാർ ഹോസ്പിറ്റൽ ഏറ്റെടുക്കുന്നതിന് മുൻപ് ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്ന വിഭാഗമായിരുന്നു ഗ്യാസ്ട്രോ എന്ററോളജി. നിലവിൽ ബുധനയാഴ്ച മാത്രാണ് ഇപ്പോൾ ഒപി പ്രവർത്തിക്കുന്നത്. കൂടാതെ ബുക്കിങ് മിതപ്പെടുത്തിയതോടെ രോഗികളും വലയുകയാണ്. ഈയൊരു അവസ്ഥ തുടരുകയാണെങ്കിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിപ്രായപ്പെട്ടു
Pariyaram medical college