തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിനു നിർമ്മിച്ച പാലം ഉദ്ഘാടനം വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കീൽ പദ്മനാഭൻ അവർകളുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ ശ്രീമതി.മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. നബീസ ബീവി, പി പി. മുഹമ്മദ് നിസാർ, കെ. പി കദീജ, കൗൺസിലർമാരായ സി. വി.ഗിരീശൻ,കെ. രമേശൻ, എം. വത്സരാജൻ,പി. വി സുരേഷ്, മുനിസിപ്പൽ സെക്രട്ടറി കെ. പി സുബൈർ, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ, ഷൈമ പ്രദീപ് എം. വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Poonthuruthi bridge