ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളം കയറൽ മുതലായ പ്രശ്നങ്ങൾ അനുഭവിച്ച പ്രദേശ വാസികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് PAC ചെയർമാനും ബഹു : ലോക്സഭ എംപി യുമായ കെസി വേണുഗോപാലിന്
യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് സുരാഗ് കെ വി, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറിമാരായ സജിൻ വണ്ണാരത്ത്, അഭിഷേക് വടക്കാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
youth congress pariyaram