പരിയാരം : സി.പി.ഐ പരിയാരം മുൻ ലോക്കൽ സെക്രട്ടറിയും, നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പരിയാരം സെൻട്രലിലെ ഇടവൻ ചിറമ്മൽ മനോഹരൻ(55) (കോൺട്രാക്ടർ, നിർമിതി കൺസ്ട്രക്ഷൻസ്, ചിതപ്പിലെ പൊയിൽ, പയ്യന്നൂർ ) നിര്യാതനായി. ഭാര്യ: രേഷ്മ. കെ.പി.മക്കൾ: രജത് മനോഹരൻ , ദിയ മനോഹരൻ. മുതിർന്ന സി.പി.ഐ നേതാവിയായിരുന്ന പരേതനായ കെ.പി കേളുനായരുടെയും ഇ.സി കമലാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ഇ.സി ഗിരിജ (റിട്ട. അധ്യാപിക, ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ, പരിയാരം), ഇ.സി രമേശൻ (പരിയാരം മെഡിക്കൽ കോളേജ്), ഇ.സി രവീന്ദ്രൻ(സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട്, ടൂറിസം വകുപ്പ് ), പരേതയായ മിനി .
ബുധനാഴ്ച രാവിലെ എട്ടു മുതൽ പരിയാരത്തെ വീട്ടിൽ പൊതുദർശനം. 11.30 ന് സർവകക്ഷി അനുശോചന യോഗം. 12.30 ന് സമുദായ ശ്മശാനത്തിൽ ശവസംസ്കാരം
Death_information