കണ്ണൂർ: സീ സൈഡ് റോട്ടറി ക്ലബ്ബിന്റെയും വാക്കറോ ഫൗണ്ടേഷന്റെ CSR ഫണ്ടിന്റെയും സഹായത്തോടെ കണ്ണൂർ സിറ്റി പോലീസിന് കൈമാറിയ സോടോക്സ് മൊബൈൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ച് ആദ്യ ലഹരി പരിശോധന വിജയകരമായി നടന്നു.
ആഗസ്റ്റ് 5-ന് കൈമാറിയ ഉപകരണം ഉപയോഗിച്ച് നടത്തിയ ആദ്യ പരിശോധനയിൽ നിന്ന് തുടക്കം കുറിച്ച പൊലീസ്, ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സിറ്റി പൊലീസ് ചീഫ് ശ്രീ. നിധിൻരാജ്, പി.ഐ.പി.എസ് അറിയിച്ചു.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത്കോടേരിയുടെ നേതൃത്വത്തിൽ എസ്ഐ ദീപ്തി വി.വി, എഎസ്ഐ അരുൺ, സിപിഒ കിരൺ, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടൽ പ്രവർത്തനം നടത്തിയത്.
പുതുതായി ലഭ്യമായ മൊബൈൽ ടെസ്റ്റ് സിസ്റ്റം വഴി വേഗത്തിലുള്ള പരിശോധനകൾക്ക് അവസരം ലഭിക്കുന്നതോടൊപ്പം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
പുതുതായി ലഭ്യമായ മൊബൈൽ ടെസ്റ്റ് സിസ്റ്റം വഴി വേഗത്തിലുള്ള പരിശോധനകൾക്ക് അവസരം ലഭിക്കുന്നതോടൊപ്പം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Police case