ചട്ടുകപ്പാറ - അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ (AIDWA) മയ്യിൽ ഏറിയ സമ്മേളനം സെപ്‌തംബർ 7-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ചട്ടുകപ്പാറ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.


സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം ടി. വസന്തകുമാരി ഉദ്ഘാടനം ചെയ്‌തു. കെ. ചന്ദ്രൻ, എൻ. പത്മനാഭൻ, കെ. പ്രിയേഷ് കുമാർ, കെ.പി. രേഷ്‌മ എന്നിവർ സംസാരിച്ചു. ഏറിയ പ്രസിഡന്റ് പി. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. രാധ സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ
ചെയർമാൻ: കെ. ചന്ദ്രൻ
വൈസ് ചെയർമാൻമാർ: എൻ. പത്മനാഭൻ, കെ. പ്രിയേഷ് കുമാർ
കൺവീനർ: കെ.പി. രാധ
ജോ. കൺവീനർമാർ: കെ. നന്ദിനി, പി.പി. റെജി
Chattukappara