തളിപ്പറമ്പ: ബാങ്കിംഗ് സർവീസിൽ നിന്നും വിരമിച്ച ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. ചന്ദ്രബാബുവിനെ ബെഫി കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്നേഹാദരം നൽകി.
തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ നടന്ന ചടങ്ങ് തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് പി.സി. റഷീദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജെയിംസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു.


തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ നടന്ന ചടങ്ങ് തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് പി.സി. റഷീദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജെയിംസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്് ഉപഹാരം സമർപ്പിച്ചു.
'ജനകീയത ഉപേക്ഷിക്കുന്ന ബാങ്കുകൾ' എന്ന വിഷയത്തിൽ ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. കരുണാകരൻ, കെ.എസ്.ടി.എ തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് കെ.പി. റിജു, ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി ടി.ആർ. രാജൻ, എ.കെ.ബി.ആർ.എഫ് ജില്ലാ പ്രസിഡന്റ് കെ. പ്രകാശൻ, ബെഫി ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. സന്തോഷ് കുമാർ, ബെഫി അഖിലേന്ത്യ വനിതാ കൗൺസിൽ അംഗം എം. ജിഷ എന്നിവർ ആശംസകൾ അറിയിച്ചു.
എം. ജിഷ എന്നിവർ ആശംസകൾ അറിയിച്ചു.
കെ.എം. ചന്ദ്രബാബു മറുപടി പ്രസംഗം നടത്തി.
ബെഫി ജില്ലാ സെക്രട്ടറി പി.എം. ശ്രീരാഗ് സ്വാഗതവും ബൈഫി തളിപ്പറമ്പ് ഏരിയ സെക്രട്ടറി എം.എം. രൂപേഷ് നന്ദിയും പറഞ്ഞു.
Befi