ആന്തൂർ നഗരസഭാ കൃഷിഭവൻ ഓണസമൃദ്ധി കർഷക ചന്ത ഉൽഘാടനം ചെയ്തു. കർഷകരിൽ നിന്നും നാടൻ ഉൽപന്നങ്ങൾ സംഭരിച്ച് ആവശ്യകാർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ചന്ത ധർമ്മശാലയിൽ ആന്തൂർ നഗരസഭാ ഓഫീസിന് സമീപം പ്രവർത്തിക്കുന്നു.
നഗരസഭാ വൈസ് ചെയർപേഴ്സൺ വി. സതീദേവി ഉൽഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . എം. ആമിന ടീച്ചർ , പി. കെ മുഹമ്മദ് കുഞ്ഞി , ഓമനാ മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ , ടി.കെ.വി. നാരായണൻ , സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു കൃഷി ഓഫീസർ രാമകൃഷണൻ മാവില സ്വാഗതവും കൃഷി അസിസ്റ്റൻ്റ് നിരഞ്ജന കെ.കെ നന്ദിയും പറഞ്ഞു.
farmers