തളിപ്പറമ്പ്: സീതീ സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ക്യാമ്പ് 'തുഷാരം' വിവിധ പരിപാടികളോടെ മൂന്ന് ദിവസത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് രക്ഷിതാക്കൾ വീടുകളിൽ നിന്ന് വിവിധ വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടുവന്ന് നടത്തിയ ഓണസദ്യ ക്യാമ്പിന് വേറിട്ട അനുഭവമായി.
ശ്രീ ദിനേശൻ കെ (പ്രിൻസിപ്പൽ എസ് ഐ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ) പതാക ഉയർത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടന സെഷനിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ സി മുസ്തഫ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ എം മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. ശ്രീമതി രേഖ (എസ് ഐ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ കൊടിയിൽ മുഹമ്മദ് കുഞ്ഞി (പി ടി എ പ്രസിഡണ്ട്), ഒ പി മജീദ് (എസ് ആർ ജി കൺവീനർ), കെ വി ടി മുസ്തഫ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ: കൃഷ്ണപ്രഭ കെ വി നന്ദി രേഖപ്പെടുത്തി.


ഐസ് ബ്രേക്കിംഗ്, പേർസണൽ വാല്യൂസ്, സോഷ്യൽ വാല്യൂസ്, മാടായിപ്പാറയിലേക്കുള്ള ഫീൽഡ് വിസിറ്റ്, ഡിസാസ്റ്റർ മാനേജ്‍മെന്റ് & സെൽഫ് ഡിഫെൻസ് തുടങ്ങിയ സെഷനുകൾ നടന്നു. അഷ്റഫ് അലി (അധ്യാപകൻ, സി എച്ച് എം യു പി സ്കൂൾ തളിപ്പറമ്പ), രാജീവൻ കെ വി (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, തളിപ്പറമ്പ), മുഹമ്മദലി എരുവാട്ടി ( എ എസ് ഐ, തളിപ്പറമ്പ പോലീസ് സ്റ്റേഷൻ), എസ് കെ പ്രജീഷ് (എ എസ് ഐ, പരിയാരം പോലീസ് സ്റ്റേഷൻ) തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ മൂന്നാം ദിവസം യോഗാ പരിശീലനവും ഡിജിറ്റൽ ലിറ്ററസി ക്ലാസ്സും സംഘടിപ്പിച്ചു.
സമാപന ദിവസത്തിലെ പ്രധാന ആകർഷണം രക്ഷിതാക്കൾ സ്നേഹത്തോടെ തയ്യാറാക്കിയ ഓണസദ്യയായിരുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബാബു മോൻ പി, സബ് ഇൻസ്പെക്ടർ ദിനേശൻ കെ, എ എസ് ഐ പ്രീതാ കെ, വാർഡ് കൗൺസിലർ കൊടിയിൽ സലീം, സ്കൂൾ അധികൃതർ എന്നിവരും രക്ഷിതാക്കൾക്കൊപ്പം സദ്യയിൽ പങ്കെടുത്തു.
ക്യാമ്പിന്റെ സമാപന സമ്മേളനം മാനേജർ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫിറോസ് ടി അബ്ദുള്ള, ഒ പിമാസ്റ്റർ, കെ വി ടി മുസ്തഫ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ: കൃഷ്ണപ്രഭ കെ വി നന്ദി രേഖപ്പെടുത്തി.
nss camp