തളിപ്പറമ്പ് നഗരസഭയിലെ അഴിമതിയും, സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക, വികസനമുരടിപ്പ് അവസാനിപ്പിക്കുക, തകർന്ന് തരിപ്പണമായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക., അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പേരിൽ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നഗരസഭ ഓഫീസിലേക്ക് CPIM നടത്തിയ 'ജനകീയ മാർച്ച് സ പി വി ഗോപിനാഥ് ഉദ്‌ഘാടനം ചെയ്തു.
ജനപക്ഷ വികസനത്തിന് യുഡിഎഫ് എക്കാലത്തും എതിരാണ് സംസ്ഥാനത്ത് ആകമാനം സർക്കാർ നടപ്പാക്കുന്ന വികസനത്തിന് തുരങ്കം വെക്കുകയാണ് യുഡിഎഫ്.തളിപ്പറമ്പിൽ വികസനത്തിന് തുരങ്കം വയ്ക്കുക മാത്രമല്ല ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന സംഘമായി നഗര ഭരണാധികാരികൾ മാറി,പത്രപ്രസ്താവനയിലൂടെ കാര്യങ്ങൾ വിശദീകരിച്ച് ചെയർപേഴ്സനെ വെല്ലുവിളിക്കുകയാണ്.


എല്ലാ കൊള്ളക്കും കൂട്ടുനിന്ന ഷാജി എന്ന ഉദ്യോഗസ്ഥനെ ജോയിന്റ് ഡയറക്ടർ സസ്പെൻഡ് ചെയ്തില്ല എന്തിനാണ് സസ്പെൻഡ് ചെയ്തതെന്ന് വിശദീകരിക്കാൻ നാട്ടിൽ ഉണ്ടോ ഈ ഉദ്യോഗസ്ഥനെ 4 വർഷം പണം കൊള്ളയടിച്ചത് ജോയിന്റ് ഡയറക്ടർ നടപടിയെടുത്തപ്പോഴാണ് ഞങ്ങൾ നടപടിയെടുക്കാൻ തീരുമാനിച്ചു എന്ന് ഉളുപ്പില്ലാതെ ഭരണാധികാരികൾ പറയുന്നത്. ഉദ്ഘാടന പ്രസംഗത്തിൽ സിപി ഗോപിനാഥ് കൂട്ടിച്ചേർത്തു. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ നഗരവികസനത്തിന് കോടിക്കണക്കിന് രൂപ രാഷ്ട്രീയം നോക്കാതെ സർക്കാരിൽ നിന്നും വാങ്ങിയെടുത്ത എംവി ഗോവിന്ദൻ എംഎൽഎയെ അധിക്ഷേപിക്കാനാണ് നഗര ഭരണാധികാരികൾ ശ്രമിക്കുന്നത് 30 കോടിയിലേറെ രൂപ ഈ നഗരത്തിൽ മാത്രം വികസനത്തിനായി ചെലവഴിച്ച എംഎൽഎ പഴിചാരാൻ എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നു എന്നും ഗോപിനാഥ് ചോദിച്ചു.
പുല്ലായി കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ സന്തോഷ് ഓ സുബാഗ്യം, വി.ജയന്‍, കെ വി ബിജുമോൻ കൗൺസിലർമാരായ സി വി ഗിരീശൻ, കെ എം ലത്തീഫ്, പി ഗോപിനാഥൻ സി സുരേഷ് കുമാർ എംപി സജീറ വി വി വിജയൻ എന്നിവർ നേതൃത്വം നൽകി. സിഐ പി ബാബുമോന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
CPM organizes public march