കരിമ്പത്ത് കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സിന് ‌ കിഫ്‌ബി ബോർഡിന്റെ ധനാനുമതി

കരിമ്പത്ത് കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സിന് ‌ കിഫ്‌ബി ബോർഡിന്റെ ധനാനുമതി
Oct 8, 2025 08:33 PM | By Sufaija PP

തളിപ്പറമ്പ്‍ കരിമ്പത്ത് കില ക്യാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സിന് ‌ കിഫ്‌ബി ബോർഡിന്റെ ധനാനുമതി നൽകി ഉത്തരവായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്‌കെഎഫ്‌) സമർപ്പിച്ച 45 കോടിയുടെ വിശദപദ്ധതി രേഖയ്‌ക്കാണ്‌ കിഫ്‌ബി അംഗീകാരം നൽകിയത്‌. എസ്‌കെഎഫ്‌ സാങ്കേതികാനുമതി ഈ മാസം 25നുള്ളിൽ ലഭ്യമാക്കുന്നതോടെ ടെണ്ടർ നടപടികളിലേക്കും കടക്കും. പ്രസ്തുത നടപടികൾ പൂർത്തിയാക്കി ജനുവരിയോടെ സ്‌റ്റേഡിയം കോംപ്ലക്‌സ്‌ നിർമാണപ്രവൃത്തി ആരംഭിക്കാനും , അതിവേഗത്തിൽ സ്‌റ്റേഡിയം നിർമാണം പൂർത്തിയാക്കാനും ബഹു കായിക വകുപ്പ് മന്ത്രി ശ്രീ അബ്ദു റഹ്‌മാൻ , കായിക വകുപ്പ് ഉദ്യോഗസ്ഥർ , കീഫ്‌ബി ഉദ്യോഗസ്ഥർ ,തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ തീരുമാനമായി ‌. 

കരിമ്പത്തെ കില ക്യാമ്പസിനായി പുതുതായി നിർമിക്കുന്ന അക്കാദമിക് കോളേജിനോട് ചേർന്നാണ് 10 ഏക്കർ സ്ഥലം സ്‌റ്റേഡിയം നിർമാണത്തിന്‌ എംവി ഗോവിന്ദൻ എംഎൽഎ മുഖേന കില കൈമാറിയത്. ഇവിടെയാണ്‌ 45 കോടിരൂപയുടെ പദ്ധതി എസ്റ്റിമേറ്റ്‌ സ്പോർട്സ് കേരള ഫൗണ്ടേഷൻ നേരത്തെ സർക്കാറിന്‌ സമർപ്പിച്ചത് കിഫ്ബിയിൽ നിന്നും അനുമതിയായത്.

അന്താരാഷ്ട്ര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തിൽ ദേശീയ അന്തർദേശീയ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ സാധിക്കും . എട്ട്‌ ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്‌ബോൾ ടർഫ്, പവലിയൻ ഗാലറി, ഇൻഡോർ സ്‌റ്റേഡിയം, കായികതാരങ്ങൾക്ക്‌ വിശ്രമിക്കാനും താമസിക്കാനുമുള്ള സ‍ൗകര്യമുൾപ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് –ഹോസ്‌റ്റൽ ബ്ലോക്ക് എന്നിവയുൾപ്പെടെ ഉണ്ടാകും. സ്‌റ്റേഡിയത്തിന്‌ ചുറ്റും ഇന്റർലോക്ക്‌ കട്ടകൾ വരിച്ച്‌ മനോഹരമാക്കുന്നതിനൊപ്പം ഫ്‌ളഡ്‌ലൈറ്റുകളുകളും സ്ഥാപിക്കും.  

സാങ്കേതികാനുമതികൂടി ലഭ്യമാകുന്നതോടെ സ്‌റ്റേഡിയം നിർമാണം തുടങ്ങുന്നതിന്‌ മണ്ണ്‌ മാറ്റുന്നതുൾപ്പെടെയുള്ള പണികൾ ആരംഭിക്കാനാകും. 

മലബാറിന്റെ കായിക വികസനത്തിന്‌ നവോന്മേഷം പകരുന്ന ചുവടുവയ്‌പാണ്‌ കില ക്യാന്പസിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയവും സ്‌പോർട്‌സ്‌ കോംപ്ലക്‌സും. ജില്ലയിൽ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമാകുമിത്‌. വിവിധ കായിക മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം വേദിയാവുന്നതോടെ ഇ‍ൗ മേഖലയിലെ അടിസ്ഥാന വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനും ഇത്‌ വലിയ മുതൽകൂട്ടാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു .

KILA campus

Next TV

Related Stories
കാർ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

Oct 8, 2025 10:46 PM

കാർ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

കാർ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ യുവാക്കൾ...

Read More >>
തളിപ്പറമ്പ് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, സിപിഐഎം ജനകീയമാർച്ച് സംഘടിപ്പിച്ചു

Oct 8, 2025 09:27 PM

തളിപ്പറമ്പ് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, സിപിഐഎം ജനകീയമാർച്ച് സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, സിപിഐഎം ജനകീയമാർച്ച്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; റിസോർട്ടിനു 70000 രൂപ പിഴ ചുമത്തി

Oct 8, 2025 05:26 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; റിസോർട്ടിനു 70000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. റിസോർട്ടിനു 70000 രൂപ പിഴ...

Read More >>
ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി

Oct 8, 2025 05:21 PM

ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി

ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട്...

Read More >>
വളപട്ടണത്ത് ട്രാഫിക് ഡ്യൂട്ടിക്കിടെ എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

Oct 8, 2025 05:17 PM

വളപട്ടണത്ത് ട്രാഫിക് ഡ്യൂട്ടിക്കിടെ എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

വളപട്ടണത്ത് ട്രാഫിക് ഡ്യൂട്ടിക്കിടെ എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ...

Read More >>
സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Oct 8, 2025 11:17 AM

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

സി പത്മനാഭൻ മാസ്റ്റർ അനുസ്മരണ യോഗവും പുഷ്പാർച്ചനയും...

Read More >>
Top Stories

News Roundup

//Truevisionall