കാർ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, വയോധികന് നേരെ ക്രൂരമായ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് സ്വദേശി ജിഷ്ണു സി കെ പള്ളിക്കുന്നുംപുറം സ്വദേശി അമിത്ത് പികെ, മൂന്നുനിരത്ത് സ്വദേശി ആദിത്ത്,അഴീക്കൽ സ്വദേശി റിജിൻ രാജ് എന്നിവരാണ് അറസ്റ്റിലായത്.
അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് കഴിഞ്ഞദിവസം മർദ്ദനമേറ്റത് കാർ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് എസി പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം ഇൻസ്പെക്ടർ പി വിജേഷ് എസ് ഐ ടി എം വിപിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Youths arrested