കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ & ഏജൻസ് അസോസിയേഷൻ (KSMBAA)തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെയും,നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ തളിപ്പറമ്പ അറഫാത്ത് ടൂറിസ്റ്റ്ഹോം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും നടത്തി.
മേഖലാ പ്രസിഡൻ്റ് സി.വേണുഗോപാലൻ്റെ അദ്ധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റ് പ്രസിഡൻ്റ് റിയാസ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തളിപ്പറമ്പ് പ്രസ്ഫോറം സെക്രട്ടറി വിമൽകുമാർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ജോസഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി U ഉണ്ണികൃഷ്ണൻ,കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി.ഗോപാലൻ, തളിപ്പറമ്പ മേഖലാ രക്ഷാധികാരി T.രാഘവൻ, അമ്പാടി വയോജന കുടുമ്പശ്രീ പ്രതിനിധി റിട്ടേഡ് പ്രിൻസിപ്പാൾ P. ബേബി വേണുഗോപാൽ, മേഖലാ വൈസ് പ്രസിഡൻ്റ് K.രാജൻ പരിയാരം,ഗിരിജ ചെറുകുന്ന്, അൽഫോൻസ ജോസ് വെള്ളോറ, സിനിസിജോ,സുനിത ചുഴലി,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
വിവിധ കലാ,കായിക പരിപാടികളും ഓണപ്പാട്ടും, ഓണക്കളികളും സംഘടിപ്പിച്ചു, പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഓണസദ്യയും ഒരുക്കിയിരുന്നു,മേഖലാ സെക്രട്ടറി K.C.ദിലീപ് കുമാർ റിപ്പോർട്ടും,മേഖലാ ട്രഷറർ U.ഉണ്ണികൃഷ്ണൻ വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു, M.C.ചന്ദ്രബാബു സ്വാഗതവും,മേഖലാ ജൊ:സെക്രട്ടറി A.P. K.രാജൻ നന്ദിയും പറഞ്ഞു,
Kerala State Marriage Bureau & Agencies Association
























.jpeg)







