പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ

പി. കുഞ്ഞിമുഹമ്മദിന് വിടചൊല്ലി നാട്; അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലേക്ക് ഒഴുകിയെത്തി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ
Apr 12, 2026 10:11 PM | By Sufaija PP

കണ്ണൂർ: അന്തരിച്ച മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും നഗരസഭ മുൻ ചെയർമാനുമായ പി. കുഞ്ഞിമുഹമ്മദിന് (84) അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക-രാഷ്ട്രീയ കേരളം. പതിറ്റാണ്ടുകളോളം കണ്ണൂരിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് അന്ത്യാപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ചിറക്കൽക്കുളത്തെ വസതിയിലേക്ക് ഒഴുകിയെത്തി.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ എന്നിവർ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കളുടെ നിരയാണ് അദ്ദേഹത്തെ കാണാൻ എത്തിയത്. എം.എൽ.എ സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, സി.പി.എം നേതാവ് പി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാജേഷ്, കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, യുവജന ക്ഷേമ ബോർഡ് മെമ്പർ എം. ഷാജർ, ജനതാദൾ നേതാവ് പി.പി ദീവാകരൻ, മുൻ എം.എൽ.എ എ.ഡി മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി സഹദുള്ള, ട്രഷറർ മുഹമ്മദ് കടവത്തൂർ, പി.കെ അബ്ദുല്ല ഹാജി, അബ്ദുറഹിമാൻ കല്ലായി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

പൊന്നാനി സ്വദേശിയായ ഇദ്ദേഹം കണ്ണൂർ ദീനുൽ ഇസ്ലാം സഭ മാനേജറായി എത്തിയതോടെയാണ് കണ്ണൂരിൽ സ്ഥിരതാമസമാക്കിയത്. ചിറക്കൽകുളം വാർഡിൽ നിന്നും തുടർച്ചയായി 25 വർഷത്തോളം കണ്ണൂർ നഗരസഭ കൗൺസിലറായിരുന്ന അദ്ദേഹം, കണ്ണൂർ മുൻസിപ്പാലിറ്റിയുടെ ആക്ടിങ് ചെയർമാനായും പിന്നീട് ചെയർമാനായും മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ യൂത്ത് ലീഗിന്റെ പ്രഥമ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കണ്ണൂരിന്റെ പൊതുസമൂഹത്തിന് വലിയൊരു തീരാനഷ്ടമാണ്.

Kunji Muhammed

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 12, 2026 10:18 PM

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി...

Read More >>
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 08:07 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Apr 12, 2026 08:06 PM

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ...

Read More >>
കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

Apr 12, 2026 05:14 PM

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം...

Read More >>
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

Apr 12, 2026 03:08 PM

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ...

Read More >>
Top Stories

News Roundup