പരിയാരം: പാചനഗ്യാസ് ഏജന്‍സി ശരിയാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് മണ്ടൂര്‍ സ്വദേശിയുടെ 3,30,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുേപര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
തൃശൂര്‍ കൊടകര മുകുന്ദപുരം മണക്കുളങ്ങര പാച്ചേന വീട്ടില്‍ മുരളീധരന്‍ നായര്‍, കോഴിക്കോട് പേരാമ്പ്ര ധനലക്ഷ്മി നിവാസില്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരിലാണ് കേസ്.


ചെറുതാഴം മണ്ടൂര്‍ അമ്പലം റോഡിലെ കപ്പച്ചേരി വീട്ടില്‍ മുരളീധരന്‍ കൊഴുമ്മലിന്റെ(58)പരാതിയിലാണ് കേസ്.
2023 ജൂണ്‍-9 മുതല്‍ നവംബര്‍-26 വരെയുള്ള കാലയളവില്‍ മുരളീധരന്‍ കൊഴുമ്മലിന് പാചകഗ്യാസ് ഏജന്‍സി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒന്നാംപ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുകയായിരുന്നു.എന്നാല്‍ ഗ്യാസ് ഏജന്‍സിയോ പണമോ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി.
Case filed against two people









.jpg)





























