ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്സ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് ആഗസ്ത് 28 മുതൽ സപ്തംബർ 3 വരെ നടത്തിയ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ സമാപിച്ചു. തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിൽ എം.വി.ഗോവിന്ദൻ മാസ്റ്റർ MLA വിഭാവനം ചെയ്തതായിരുന്നു ഓണശ്രീ. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റെജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ, സിനിമാനടൻ അഭിനന്ദ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, എ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ CDS ചെയർപേഴ്സൺ സി.ബിന്ദു നന്ദി രേഖപ്പെടുത്തി.


തുടർന്ന് നന്ദന ആൻ്റ് ശ്രീലക്ഷ്മി അവതരിപ്പിച്ച DJ Water Drum പരിപാടിയും അരങ്ങേറി. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി വയോജന സംഗമം, അംഗൻവാടികലാമേള, ഭിന്നശേഷി കലാമേള, സെമിനാറുകൾ, പ്രതിഭാ സംഗമം, പഞ്ചായത്ത് മുൻ സാരഥികളെ ആദരിക്കൽ, വാർഡുകളിൽ നിന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,കുടുംബശ്രീ സംരഭകരുടെ ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, കർഷക ചന്ത എന്നിവയും ഉണ്ടായിരുന്നു.
onasree