വരഡൂൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ്, നൂറുൽ ഹുദാ മദ്രസ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിയിൽ സ്വീകരണം നൽകി മാവേലി. ഇന്നത്തെ ദിവസം ഓണവും നബിദിനവും ഒരുമിച്ചായതിനാൽ ഇത്തരമൊരു സംഭവം കേരളത്തിന്റെ മതസൗഹാർദ്ദത്തെയും മതേതരത്വത്തെയും വിളിച്ചു പറയുന്നു.
മനുഷ്യൻ മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ ചേരിതിരിഞ്ഞ് കൊല്ലും കൊലയും നടത്തുന്ന ഈ കാലഘട്ടത്തിലും ഇത്തരം ഒരു കാഴ്ച കണ്ണിന് കുളിരേക്കുന്നത് തന്നെയാണ്. നമ്മുടെ പാരമ്പര്യ തനിമ ഒട്ടും ചോർന്നു പോയിട്ടില്ല എന്നുള്ളതിന് മികച്ച തെളിവ് തന്നെയാണ്. നബിദിന റാലിയിൽ പങ്കെടുത്തവർ മാവേലിയുടെ സ്വീകരണം സ്വീകരിക്കുന്നതും മധുരം നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ നിമിഷങ്ങൾക്ക് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
varadool


































