സ്വച്ഛത ഹി സേവ - ശുചിത്വോൽസവം 2025 ൻ്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ ആഭിമുഖ്യത്തിൽ മുക്കോല വെൽനസ്സ് സെന്ററിൽ വെച്ച് നഗരസഭ ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ സേന അംഗങ്ങൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ലീൻ സിറ്റി മാനേജർ എ. പി.രഞ്ജിത്ത് കുമാർ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി കെ, അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുഹമ്മദ് നിസാർ, കെ പി കദീജ ആശംസ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ കെ. ജി നന്ദി അറിയിച്ചു.
തുടർന്ന് ഡോക്ടർ അമൃത യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, വെൽനെസ്സ് സെന്റർ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു
medical camp




































