നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു

നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു
Dec 19, 2025 12:11 PM | By Sufaija PP

ഉളിക്കൽ : ഉളിക്കൽ നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു . നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത് .സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ എയർ പോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത് .

വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് മോഷ്ടിച്ചതായാണ് പരാതി . വ്യാഴാഴ്ച രാവിലെ 6 നും വൈകുന്നേരം 6 നും ഇടയ്ക്കായിരുന്നു മോഷണം നടന്നത് . ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത് എന്നാണ് നിഗമനം .

കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാരി ഉൾപ്പെടെ തുറന്നിട്ട നിലയിൽ തുണിയും സാധനങ്ങളും നിരന്ന് കിടക്കുന്നത് കാണുന്നത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു . സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി . വിരൾ അടയാള വിദഗ്ധരും ഇന്നുതന്നെ പരിശോധന നടത്തും .

gold stolen from

Next TV

Related Stories
പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം:  വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

Dec 19, 2025 02:29 PM

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം: വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ...

Read More >>
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

Dec 19, 2025 02:27 PM

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത്...

Read More >>
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

Dec 19, 2025 12:25 PM

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന്...

Read More >>
ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ

Dec 19, 2025 12:21 PM

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോൾ

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും...

Read More >>
മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

Dec 19, 2025 12:19 PM

മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു

കണ്ണൂരിൽ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി...

Read More >>
സൂപ്പർ ലീഗ് കേരള ഫൈനലിൽ  ഇന്ന് കൊട്ടിക്കലാശം; കണ്ണൂരും തൃശൂരും നേർക്കുനേർ

Dec 19, 2025 09:16 AM

സൂപ്പർ ലീഗ് കേരള ഫൈനലിൽ ഇന്ന് കൊട്ടിക്കലാശം; കണ്ണൂരും തൃശൂരും നേർക്കുനേർ

സൂപ്പർ ലീഗ് കേരള ഫൈനലിൽ ഇന്ന് കൊട്ടിക്കലാശം; കന്നിക്കിരീടം തേടി കണ്ണൂരും തൃശൂരും...

Read More >>
Top Stories

News Roundup

Entertainment News