കണ്ണൂർ: മലപ്പട്ടത്തെ കോൺഗ്രസ് നേതാവ് പി.ആർ. സനീഷ് പാർട്ടി വിട്ടു. പാർട്ടി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സനീഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. മലപ്പട്ടത്ത് സിപിഐഎം ആക്രമണം നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചിരുന്ന ആൾ കൂടിയാണ് പി.ആർ. സനീഷ്. കോൺഗ്രസ് ജീവനാണെന്നും മരിക്കും വരെ ആ കൊടിക്കീഴിൽ വോട്ടർ ആയി ഉണ്ടാകുമെന്നും പി.ആർ. സനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
സനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോൾ ഒന്നും കൊണ്ടു പോകുകയും ഇല്ല, ഒന്നുറപ്പുണ്ട് ഇറങ്ങുക ആണെങ്കിൽ ചേർത്ത് പിടിച്ച ഒരു പാട് പ്രിയപ്പെട്ടവർ ഉണ്ട് അവരോട് ഒന്ന് മാത്രം................ "പ്രസ്ഥാനത്തിന് എവിടെയും തലകുനിക്കാൻ അവസരം കൊടുക്കില്ല, ജീവനാണ് കോൺഗ്രസ് മരിക്കും വരെ ആ കൊടി കീഴിൽ വോട്ടർ ആയി ഉണ്ടാകും."
Congress leader P.R. Saneesh leaves the party

































