തളിപ്പറമ്പ :ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ- ജനയുഗം സഹപാഠി അറിവുത്സവം സീസൺ 8ന്റെ ഭാഗമായുള്ള തളിപ്പറമ്പ നോർത്ത് ഉപജില്ലാതല അറിവുത്സവം തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ആന്തൂർ നഗരസഭ കൗൺസിലർ പി കെ മുജീബ് റഹമാൻ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ടി വി നാരായണൻ ണൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത സാഹസിക യാത്രിക വാസന്തി ചെറുവീട്ടിൽ സമ്മാനദാനം നിർവഹിച്ചു.മൂത്തേടത്ത് ഹൈസ്ക്കുൾ പ്രഥമ അധ്യാപകൻപി കെ രത്‌നാകരൻ മാസ്റ്റർ, ഡോ: പി കെ സബിത്ത് ,എസ് എ ജീവാനന്ദ് ,എൻ സി നമിത , എം രഘുനാഥ്, എം പി വി രശ്മി, എം വിജേഷ്, സായൂജ് രാജൻ എന്നിവർ പ്രസംഗിച്ചു.


പി കെ രാജേന്ദ്രൻ മാസ്റ്റർ, വി പി ശശിധരൻ മാസ്റ്റർ , പ്രകാശൻ മാസ്റ്റർ
എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.
arivulsavam