മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Feb 24, 2026 07:28 PM | By Sufaija PP

പാപ്പിനിശ്ശേരി: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പൊതുചാലിലേക്ക് ഒഴുക്കിയതിനു രണ്ട് ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കരിക്കിൻകുളത്ത് പ്രവർത്തിച്ചു വരുന്ന യശോദ കിച്ചൺ, എ. ആർ ടീ സ്റ്റാൾ എന്നീ ഹോട്ടലുകൾക്കാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. റോഡിനു ഇരു വശങ്ങളിലും പ്രവർത്തിച്ചു വരുന്ന രണ്ട് ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിടുകയും ഹോട്ടലിന് സമീപം ചാലിൽ മലിനജലം കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായിട്ട് ഉള്ളതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി.

സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രണ്ട് ഹോട്ടലുകൾക്കും 5000 രൂപ വീതം പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

District Enforcement Squad imposes Rs 10,000 fine on hotels

Next TV

Related Stories
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

Feb 24, 2026 07:43 PM

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി...

Read More >>
പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

Feb 24, 2026 07:41 PM

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി...

Read More >>
ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

Feb 24, 2026 07:34 PM

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍

Feb 24, 2026 07:29 PM

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക -സാദിഖലി...

Read More >>
കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

Feb 24, 2026 02:23 PM

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി...

Read More >>
പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Feb 24, 2026 02:13 PM

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
Top Stories

News Roundup

Entertainment News