മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക; സാദിഖലി തങ്ങള്‍
Feb 24, 2026 07:29 PM | By Sufaija PP

കോഴിക്കോട്: മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 10 വരെ പ്രഖ്യാപിച്ച ജനകീയ ധനസമാഹരണം വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്. പുനരധിവാസത്തിന് വേണ്ടി ഇതുവരെ സമാഹരിച്ചതും ചെലവഴിച്ചതുമായ മുഴുവന്‍ കണക്കുകളും ആപ്പ് വഴി ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 105 വീടുകളാണ് മുസ്ലിംലീഗ് മേപ്പാടി പഞ്ചായത്തിലെ തൃക്കെപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം 28ന് വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റില്‍ നടക്കും.

മെയ് 30നകം ബാക്കി വീടുകളുടെ നിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് കൂടുതല്‍ തുക അനിവാര്യമായി വന്നിരിക്കുകയാണ്. വിശുദ്ധ റമസാനിലെ പുണ്യദിനങ്ങളില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ബാധിതരെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു പിടിക്കാന്‍ സുമനസ്സുകള്‍ രംഗത്ത് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Muslim League Wayanad rehabilitation project

Next TV

Related Stories
സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

Feb 24, 2026 07:43 PM

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി...

Read More >>
പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

Feb 24, 2026 07:41 PM

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി

പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി...

Read More >>
ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

Feb 24, 2026 07:34 PM

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതൽ

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ...

Read More >>
മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Feb 24, 2026 07:28 PM

മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

Feb 24, 2026 02:23 PM

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി...

Read More >>
പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Feb 24, 2026 02:13 PM

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
Top Stories

News Roundup

Entertainment News