നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല നാട്ടിലേക്ക്

നിയമക്കുരുക്കുകള്‍ നീങ്ങി; പത്തനംതിട്ട സ്വദേശി ബിനു രാജന്റെ മൃതദേഹവുമായി ഭാര്യ ശ്രീല നാട്ടിലേക്ക്
Oct 16, 2025 03:02 PM | By Sufaija PP

ഷാര്‍ജ: സാമ്പത്തിക, നിയമപരമായ പ്രതിസന്ധികള്‍ക്ക് ഒടുവില്‍, ഷാര്‍ജയില്‍ അന്തരിച്ച പത്തനംതിട്ട, പന്തളം സ്വദേശി ബിനു രാജന്റെ മൃതദേഹം ഇന്ന് (വ്യാഴം) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. യാത്രാവിലക്ക് കാരണം ദുരിതത്തിലായിരുന്ന ഭാര്യ ശ്രീലയും ഭര്‍ത്താവിന്റെ അന്ത്യയാത്രയില്‍ അനുഗമിക്കും.

കഴിഞ്ഞ മാസം 29-നാണ് ഹൃദയാഘാതം മൂലം ബിനു രാജന്‍ ഷാര്‍ജയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഫോറന്‍സിക് നടപടികളിലെ കാലതാമസവും, പിന്നാലെ റിയല്‍ എസ്റ്റേറ്റ് കമ്പനി നല്‍കിയ കേസിനെ തുടര്‍ന്നുണ്ടായ ട്രാവല്‍ ബാനുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശ്രീലയുടെ യാത്രയ്ക്കും തടസ്സമായത്.

യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ശ്രീലയുടെ യാത്രാവിലക്ക് നീക്കുകയായിരുന്നു. ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രിന്റിംഗ് പ്രസ് ഡിസൈനറായിരുന്ന ബിനു. ഷുഗര്‍ രോഗം മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. നാളെ പുലര്‍ച്ചെ നാട്ടിലെത്തുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടില്‍ പഠിക്കുകയാണ്.

binu raj

Next TV

Related Stories
കഞ്ചാവ് വലി: 5 പേർക്കെതിരെ കേസ്

Oct 16, 2025 10:39 PM

കഞ്ചാവ് വലി: 5 പേർക്കെതിരെ കേസ്

കഞ്ചാവ് വലി: 5 പേർക്കെതിരെ കേസ്...

Read More >>
പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 16, 2025 10:28 PM

പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും...

Read More >>
ഏഴാം മൈൽ അങ്കണവാടിയിൽ പുതുതായി അനുവദിച്ച അങ്കണവാടി കം ക്രഷ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു

Oct 16, 2025 06:55 PM

ഏഴാം മൈൽ അങ്കണവാടിയിൽ പുതുതായി അനുവദിച്ച അങ്കണവാടി കം ക്രഷ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു

ഏഴാം മൈൽ അങ്കണവാടിയിൽ പുതുതായി അനുവദിച്ച അങ്കണവാടി കം ക്രഷ് പ്രവർത്തനം ഉദ്ഘാടനം...

Read More >>
ആന്തൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് സംഘടിപ്പിച്ചു

Oct 16, 2025 06:46 PM

ആന്തൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് സംഘടിപ്പിച്ചു

ആന്തൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ്...

Read More >>
വളപട്ടണം പാലത്തിനു സമീപം മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി

Oct 16, 2025 05:49 PM

വളപട്ടണം പാലത്തിനു സമീപം മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി

വളപട്ടണം പാലത്തിനു സമീപം മാലിന്യം തള്ളിയതിന് 15000 രൂപ പിഴ...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള വർണ്ണോത്സവം സംഘടിപ്പിച്ചു

Oct 16, 2025 02:59 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള വർണ്ണോത്സവം സംഘടിപ്പിച്ചു

പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള 'വർണ്ണോത്സവം'...

Read More >>
Top Stories

News Roundup

//Truevisionall