പയ്യന്നൂർ : മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് തനിച്ചു താമസിക്കുന്ന വയോധികയെ പിന്നിലൂടെയെത്തി ആക്രമിച്ച് കഴുത്തിലണിഞ്ഞ രണ്ടര പവൻ്റെ മാല കവർന്നു .എരമം - കുറ്റൂർ പഞ്ചായത്തിലെ കോയിപ്ര മില്ലത്ത് നഗറിൽ താമസിക്കുന്ന സൂപ്പിയുടെ ഭാര്യ എ.പി. ഫാത്തിമ (74) യുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് മൂഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്.
കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും വയോധിക ചെറുത്ത് നിന്നതോടെ മോഷ്ടാവ് മാലയുമായി കടന്നു കളഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 3.45 മണിയോടെ വീട്ടിൽ നിസ്കരിക്കുന്നതിനിടെയാണ് സംഭവം. മകൾ വിവാഹത്തിന് ശേഷം കോഴിക്കോട് താമസമായതിനാൽ സ്ത്രീ തനിച്ചാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്. ആൺ മക്കൾ രണ്ട് പേരും വിദേശത്താണ്. മോഷ്ടാവുമായുണ്ടായ പിടിവലിക്കിടെ കഴുത്തിനും കാതിനും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സതേടി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്പെരിങ്ങോം എസ് ഐ ജാൻസി മാത്യുവിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ്‌സംഘം അന്വേഷണമാരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Theft
































