പരിയാരം: മുസ്ലിം ലീഗ് ആഹ്ലാദ പ്രകടനത്തിനിടെ ഏഴ് വയസ്സുകാരിയെ ചെടിച്ചട്ടി കൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ച എസ്ഡിപിഐ പ്രവർത്തകനെതിരെ കേസ്. തിരുവട്ടൂരിലെ മുഹ്സിനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
മിനിഞ്ഞാന്ന് വൈകിട്ട് 5 മണിയോടെ തിരുവട്ടൂർ അംഗൻവാടി റോഡിലാണ് കേസിനാസ്പദമായ സംഭവം.തിരുവട്ടൂരിലെ കുറ്റിട്ടവളപ്പിൽ ജാഫറിന്റെ മകൾ കെ വി ഫാത്തിമ, മുസ്ലിം ലീഗ് പ്രവർത്തകനായ അബ്ദുൽ ഖാദർ എന്നിവർക്കാണ് പരിക്കേറ്റത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നയിച്ച് പ്രദേശത്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു. പ്രകടനം വീടിനടുത്ത് എത്തിയപ്പോൾ മുഹ്സിൻ ചെടി ചട്ടി കൊണ്ട് എറിഞ്ഞതിനെ തുടർന്നാണ് കുട്ടിക്ക് പരിക്കേറ്റത്.
Case against SDPI activist
































