തളിപ്പറമ്പ് നഗരസഭാ 2025 26 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് മിശ്രിതം വിതരണം വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപെഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വെറ്റിനറി സർജൻ ഡോക്ടർ സുരേഷ് കുമാർ. വി. ആർ പദ്ധതി വിശദീകരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. റെജുല, കെ. നബീസബീവി, പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ റസിയ. പി. കെ, റഹ്മത്ത് ബീഗം, സാഹിദ. പി. കെ, പി. വത്സല തുടങ്ങിയവർ സംസാരിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെ യർപെഴ്സൺ എം. കെ. ഷബിത സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി.എഫ് വിജിതമോൾ നന്ദിയും പറഞ്ഞു.
The mixture was distributed to dairy farmers




































