കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്

കണ്ണൂർ കോർപറേഷനിലെ സൈറൺ നിർത്തലാക്കി; ഹൈക്കോടതി ഉത്തരവ്
Feb 24, 2026 02:23 PM | By Sufaija PP

കണ്ണൂർ : കോർപറേഷൻ ഓഫിസിലെ സൈറൺ ഹൈക്കോടതി ഉത്തരവിനെ ത്തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായബെഞ്ചാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ സൈറൺ നിലച്ചു. സൈറൺ വിഷയത്തിൽ അപ്പീലിന് പോകേണ്ടതില്ലെന്നാണ് കോർപറേഷൻ നിലപാട് എന്നാണ് വിവരം.

സൈറൺ വിവാദം കഴിഞ്ഞ കോർപറേഷൻ ഭരണ സമിതി യോഗത്തിൽ വലിയ വിവാദമായിരുന്നു. സൈറൺ ശബ്ദം അനുവദനീയമായതിലും കൂടുതൽ ആണെന്നും അതിനാൽ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നും അല്ലെങ്കിൽ കണ്ടുകെട്ടുമെന്നും കലക്ടർ ഉത്തരവിട്ടു. ഡിഐജിയുടെ ആവശ്യ പ്രകാരമാണ് കലക്ടർ ഉത്തരവിട്ടതെന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്. ആവശ്യമെങ്കിൽ ശബ്ദ തീവ്രതയിൽ മാറ്റം വരുത്താമെന്നായിരുന്നു യോഗത്തിൽ അഭിപ്രായം ഉയർന്നത്. എന്നാൽ കണ്ണൂർ കലക്ടർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് അന്നത്തെ മേയർ മുസ്‌ലിഹ് മഠത്തിൽ ആരോപിച്ചിരുന്നു.

അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി മുൻപു കോർപറേഷനു നൽകിയ പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളിയിരുന്നു. കോർപറേഷൻ ഓഫിസിനോടു ചേർന്നാണു ഡിഐജി, സിറ്റി പൊലീസ് കമ്മിഷണർ, കലക്ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ. സൈറൺ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്നു പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു കലക്ടർ സൈറൺ നിർത്താൻ ഉത്തരവിട്ടത്. 1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപറേഷൻ തുടങ്ങിയതാണ് സൈറൺ. രാവിലെയും വൈകിട്ടും ആറു മണിക്ക്, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നീ സമയങ്ങളിലാണ് സൈറൺ മുഴക്കിയിരുന്നത്.

Kannur corporation siren

Next TV

Related Stories
പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Feb 24, 2026 02:13 PM

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

Read More >>
പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ

Feb 24, 2026 01:52 PM

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ

പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ റിമാൻഡിൽ...

Read More >>
സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

Feb 24, 2026 01:40 PM

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്

സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്ക് മർദ്ദനം: യുവാവിനെതിരെ കേസ്...

Read More >>
ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

Feb 24, 2026 11:28 AM

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ...

Read More >>
പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

Feb 24, 2026 10:12 AM

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ...

Read More >>
കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 10:10 AM

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

:കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
Top Stories

News Roundup

GCC News