തളിപ്പറമ്പ്: ദേശീയപാതയ്ക്ക് സമീപം ഏഴാംമൈലിൽ കാർ ഷോറൂമിൽ അഗ്നിബാധ. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഇന്നലെ വൈകിട്ടോടെ മാരുതി നെക്സ ഷോറൂമിലാണ് എയർകണ്ടീഷണർ യൂണിറ്റിന് തീപിടിച്ചത്.
ഷോറൂം അവധി ആയിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജീവനക്കാർ ഉണ്ടായിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന് പുറത്ത് എസി യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ജീവനക്കാർ ഫയർ എസ്റ്റിങ്ഗുയ്ഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിചെങ്കിലും അല്പം ഉയരത്തിൽ ആയതിനാൽ സാധിച്ചില്ല.
സ്ഥാപനത്തിൽ തീയണക്കാൻ പൈപ്പ് സംവിധാനവും ഉണ്ടായിരുന്നു. എന്നാൽ ടാങ്കിൽ വെള്ളമില്ലാത്തതിനാൽ അതും നടന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നി ശമനസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരി നാരായണൻ, സീനിയർ ഫയർ ഓഫീസർ എസ് വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പി വി ഗിരീഷ്, വിനയ്ദാസ്, പി വി ലികേഷ്, ജി കിരൺ, ടി വിജയ്, അനൂരൂപ്, നിമേഷ് ഹോംഗാർഡ്മാരായ അനൂപ്, രാജേന്ദ്രകുമാർ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
Ezham mile



























.jpeg)





