തലശ്ശേരി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജിയും പാർട്ടിയും ചേർന്ന് തലശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം വെച്ച് 100 കുപ്പികളിലായി 50 ലിറ്റർ പുതുച്ചേരി മദ്യവുമായി പയ്യന്നൂർ സ്വദേശികളായ പ്രിയേഷ് എൻ പി (47), റിനീഷ് എൻ പി (42) എന്നിവരെ അറസ്റ്റ്ചെയ്തു.
മദ്യം പയ്യന്നൂർ ഭാഗത്തു വില്പനക്കായി കൊണ്ടുപോകുന്നതാണെന്നു പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ നസീർ ബി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് പി, പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് സുമേഷ് എം കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, ഷിനോയ്, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുരാജ് എം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതികളെ ബഹു. JFCM തലശ്ശേരി കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Puthucheri liquor
































