കണ്ണൂര്‍: വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിർദ്ദേശ പത്രിക നല്‍കിയ ആളെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ ചെറുകുന്നിലാണ് സംഭവം. കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
പയ്യന്നൂരിലും എല്‍ഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മത്സരിക്കുന്നുണ്ട്. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് എസിലെ പി ജയന്‍ ആണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പ്രദേശത്തെ സിപിഐഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് വിമത സ്ഥാനാര്‍ത്ഥിയുണ്ടായത്. വൈശാഖിൻ്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.
CPI(M)
































