പയ്യന്നൂർ : ബി ജെ പി പുഞ്ചക്കാട് ഏരിയാ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയിലാണ് റീത്ത് വെച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടുകാർ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് വരാന്തയിൽറീത്ത് വെച്ചത് കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർനഗരസഭ തിരഞ്ഞെടുപ്പിൽ 5, 14, 23, 24 എന്നീ നാലുവാർഡുകളിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിൽ പ്രകോപിതരായവരാകാം റീത്ത് വെച്ചതെന്ന് നേതാക്കൾ പറയുന്നു.
വിവരമറിഞ്ഞ് ബി ജെ പി നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, രവീന്ദ്രൻ ചിറ്റടി, ടി.പി.കൃഷ്ണൻ, കെ.ബിജു, കെ.വി. അനിൽകുമാർ , കെ.വിനോദ്, സുജിത് കുമാർ, അഭിലാഷ് എന്നിവർ സംഭവ സ്ഥലംസന്ദർശിച്ചു.
Wreath on the veranda of BJP leader's house



































