പരിയാരം: ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി.കടന്നപ്പള്ളി പാണപ്പുഴ ചാലിലെ ബിജെപി പ്രവര്‍ത്തകന്‍ കെ.സി.ശിവാനന്ദന്റെ വീട്ടിന് നേരെയാണ് കഴിഞ്ഞ ദിവസം സിപിഎം ആക്രമം നടന്നത്.മകന്‍ ഋഷികേഷിന് മര്‍ദ്ദനമേറ്റു.
വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ ആക്രമത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരന്‍ കാളീശ്വരം, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍ കടന്നപ്പള്ളി എന്നിവര്‍ പ്രതിഷേധിച്ചു.കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആക്രമം നടന്ന വീട് ഇരുവരും സന്ദര്‍ശിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗ മുകേഷ് മുകുന്ദന്‍. സുമിത അശോകന്‍, പി.എം.വത്സരാജ്, മനോജ്, വി.വി.ഭാസ്‌കരന്‍, പി.പി.മുകുന്ദന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.സംഭവത്തില്‍ ബിജെപി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
Complaint



































