പയ്യന്നൂർ : നഗരസഭ തിരഞ്ഞെടുപ്പിൽ 44-ാം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് ഒരു സംഘം സി പി എം പ്രവർത്തകർ തകർത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വെള്ളൂർ മുങ്ങം സ്വദേശി സഫിയാസിൽ പി പി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് സിപിഎം പ്രവർത്തകരായ വെള്ളൂർ കാറമേലിലെ മനോജ്, മിഥുൻ എന്നിവർക്കും കണ്ടാലറിയാവുന്ന 10 സി പി എം പ്രവർത്തകർക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
പയ്യന്നൂർ നഗരസഭയി ലെ44ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യുടെ മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ സംഘം അടിച്ചു തകർത്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു അക്രമം കേസെടുത്ത പോലീസ് അക്രമം നടത്തുന്ന ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാറമകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Case filed against 12 CPM workers



































