തളിപ്പറമ്പ്: സി പി ഐ എം സ്ഥാനാർഥിയായി വിജയിച്ച യുവതിക്ക് നേരെ അശ്ലീല പ്രയോഗങ്ങളും വധഭീഷണിയും, യു ഡി എഫ് പ്രവർത്തകർക്കെതിരെ കേസ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യേരി ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി ഷൈനിക്ക് നേരെയാണ് അശ്ലീല പ്രയോഗങ്ങളും വധഭീഷണിയും ഉണ്ടായത്.
ഫലപ്രഖ്യാപനം കഴിഞ്ഞ് സർ സയ്യിദ് കോളേജിൽ നിന്നും ഭർത്താവിന്റെ കൂടെ സ്കൂട്ടറിൽ വരുന്ന വഴി യു ഡി എഫ് പ്രവർത്തകരായ മുഹമ്മദ് അശ്ഫാക്ക്, അഷ്‌റഫ് എം, അബ്ദുൽ ബാസിത്ത്, അഫ്നാസ്, മുഹമ്മദ് ആഷിക്ക്, മഷ്‌റൂദ്, സുഹറാബി, സഫൂറ, മുഹമ്മദ് റാസി എന്നിവർ ചേർന്ന് അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും വധഭീഷണി ഉയർത്തുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Case against udf members


































