തളിപ്പറമ്പ്: ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയയാൾക്കെതിരെ കേസ്. വെള്ളൂർ കൊട്ടണച്ചേരി കുഞ്ഞി പുരയിൽ ഹൌസിൽ രാജേഷി(52)ന്റെ പരാതിയിൽ TN 67 BW 8214 നമ്പർ ബൈക്ക് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
മന്ന സർ സയ്യിദ് കോളേജ് ഭാഗത്തു നിന്നും ചിറവക്ക് ഭാഗത്തേക്ക് വരികയായിരുന്ന KL 59 F 1232നമ്പർ ബൈക്കിൽ കരിമ്പത്തു നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് അശ്രദ്ധയിൽ ഓടിച്ചു വരികയായിരുന്ന മറ്റൊരു ബൈക്ക് ഇരിക്കുകയായിരുന്നു.തുടർന്ന് റോഡിൽ തെറിച്ചു വീണ രാകേഷിന് ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയിൽ പറയുന്നു.
bike accident


































