തടവുകാരുടെ വേതന വർധനവ്; 'ജയിലിലുള്ളത് പാവങ്ങൾ, എതിർക്കുന്നത് തെറ്റായ നിലപാട്' - ഇപി ജയരാജൻ

തടവുകാരുടെ വേതന വർധനവ്; 'ജയിലിലുള്ളത് പാവങ്ങൾ, എതിർക്കുന്നത് തെറ്റായ നിലപാട്' -  ഇപി ജയരാജൻ
Jan 15, 2026 01:53 PM | By Sufaija PP

തിരുവനന്തപുരം: വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ് . ജയിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. വേതന വർധനവിനെ എതിർക്കുന്നത് തെറ്റായ നിലപാടാണെന്നും ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവരാണവർ, ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും.

സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ജയില്‍ വകുപ്പ് ശുപാർശ ചെയ്തത് 350 രൂപയാക്കി ഉയർത്താനാണ്. എന്നാല്‍ സർക്കാര്‍ ഇത് 620 ആക്കി ഉയർത്തി. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറും.

ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു. സ്കിൽഡ്- സെമി സ്കിൽഡ്- അണ്‍ സ്കിൽഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 ൽ നിന്നും 620 രൂപയാക്കി. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153ൽ നിന്നും 560 ആക്കി. അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127ൽ നിന്നും 530 ആക്കിയും ഉയർത്തി.

സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തടവുകാരുടെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും.

അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും. 25 ശതമാനം ജയിലിനുള്ളിലെ ക്യാന്‍റീൻ ചെലവുകള്‍ക്ക് ഉപയോഗിക്കാം. 50ശതമാനം വീട്ടിലേക്ക് അയക്കാം. ബാക്കി 25 ശതമാനം തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നൽകാൻ സർക്കാർ തന്നെ മാറ്റിവയ്ക്കും.

Prisoners' wage

Next TV

Related Stories
മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

Apr 23, 2026 10:32 AM

മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

മാധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്...

Read More >>
അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

Apr 22, 2026 09:54 PM

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ...

Read More >>
10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

Apr 22, 2026 07:36 PM

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ...

Read More >>
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

Apr 22, 2026 07:32 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ...

Read More >>
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
Top Stories

News Roundup