അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ
Apr 22, 2026 09:54 PM | By Sufaija PP

തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്‌ കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.കോവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസ്സുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ അറിവോടെ ഒരു മണിക്കൂറായി നിജപ്പെടുത്തണം. പന്ത്രണ്ട് വയസ്സുവരെ സ്ക്രീൻ സമയം പരമാവധി രണ്ട് മണിക്കൂറായി നിയന്ത്രിക്കണം.

പതിനെട്ട് വയസ്സുവരെ പഠനത്തിനുപുറമെ സ്ക്രീൻ സമയം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തണം എന്ന മാനസികാരോഗ്യ വിദഗ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മിഷൻ അംഗീകരിച്ചു.കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽ ഫോൺ കൊണ്ടുവരുകയാണെങ്കിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചർക്ക് കൈമാറണം, നിയന്ത്രിതമായി ഉപയോഗിക്കാവുന്നതുമാണ്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുവന്നാൽ കുട്ടിക്ക് താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകണം.മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് ബാഗ് പരിശോധനയും, ദേഹ പരിശോധനയും നടത്തുന്നത് കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗം വരുന്ന തരത്തിലാവരുത്. ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകർ കുട്ടികളോട് സൗഹാർദത്തോടെ പെരുമാറണം.

സ്കൂളിലെ ഫോൺ ഉപയോഗം സംബന്ധിച്ച് അധ്യയനവർഷാരംഭം പിടിഎ മുഖാന്തിരം അച്ചടിച്ച നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകണം. ഡിജിറ്റൽ അവബോധം സംബന്ധിച്ച് ഒരു അധ്യയനവർഷം വിദഗ്ധരുടെ രണ്ട് മണിക്കൂർ ക്ലാസ്സ് നാല് തവണ സ്കൂളിന്റെ നേതൃത്വത്തിൽ ലഭ്യമാക്കണം. കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, വിവിധ ഭാഷാ ക്ലാസുകൾ, സാഹിത്യ ശാസ്ത്ര ക്ലബുകൾ, വായന, ക്രാഫ്റ്റ്, കൈത്തൊഴിൽ എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കണം. കമ്മീഷൻ ഉത്തരവിലെ ശുപാർശകൾ 2026-27 അദ്ധ്യായന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കണം.

പാലക്കാട് കുമരനല്ലൂർ സ്കൂൾ വിദ്യാർത്ഥി ഫോൺ ഉപയോഗിക്കുകയും ഫോൺ തിരികെ നൽകാത്തതിൽ ക്ഷുഭിതനാകുകയും പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തു കയും ചെയ്ത സംഭവം മാധ്യമവാർത്തയാവുകയും കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കകയുമായിരുന്നു. കമ്മിഷൻ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 30 ദിവസത്തിനകം ലഭ്യമാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു.

Strict restrictions from next academic year

Next TV

Related Stories
10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

Apr 22, 2026 07:36 PM

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ...

Read More >>
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

Apr 22, 2026 07:32 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ...

Read More >>
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
Top Stories










News Roundup






GCC News