തളിപ്പറമ്പ്: ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുറ്റ്യേരിയിലെ മേമഠത്ത് ഷൈജുവിന്റെയും കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്.
ഇന്നലെ രാത്രി 12.45 നായിരുന്നു കേസിനാസ്പദമായ സംഭവം.കുറ്റ്യേരി നടുവയലിലെ പടിഞ്ഞാറെ പുരയില്‍ വീട്ടില്‍ പി.പി.രാധാകൃഷ്ണന്റെ വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കല്ലുകൊണ്ട് മുകള്‍നിലയിലെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.70,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.സി.പി.എം പ്രവര്‍ത്തകനായിരുന്ന രാധാകൃഷ്ണന്‍ ബി.ജെ.പി അനുഭാവി ആയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.
Case filed against three people



































