പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു

പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിയെ കണ്ടു
Feb 24, 2026 10:12 AM | By Sufaija PP

സംസ്ഥാനത്ത് പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തില്‍ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നാണിത്. നിലവിലുള്ള ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലും അവധി മൂന്ന് ദിവസമായി വർദ്ധിപ്പിക്കണം.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങള്‍, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം കൈമാറിയത്. മുസ്ലിം സമുദായത്തിന്റെ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ അവധി കലണ്ടറില്‍ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് സമസ്തയുടെ ആവശ്യം.

3-day official holiday required for Eid

Next TV

Related Stories
ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

Feb 24, 2026 11:28 AM

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്, ബൈക്ക്കാരനെതിരെ കേസ്

ബൈക്കിടിച്ച് മധ്യവയസ്കക്ക് പരിക്ക്. ബൈക്ക്കാരനെതിരെ...

Read More >>
കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

Feb 24, 2026 10:10 AM

കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത

:കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക്...

Read More >>
തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

Feb 24, 2026 10:08 AM

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി

തളിപ്പറമ്പിൽ കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Feb 24, 2026 10:06 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിശോധന ക്യാമ്പ്...

Read More >>
ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

Feb 24, 2026 10:01 AM

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

ഹെൽത്തി കേരള ബോധവത്കരണ പരിപാടി ഫ്ലാഗ് ഓഫ്...

Read More >>
പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

Feb 24, 2026 09:55 AM

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രി കാൻ്റീനിൽ തീപിടിച്ചു, ഒഴിവായത് വൻ...

Read More >>
Top Stories

News Roundup