കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
Feb 17, 2026 07:26 PM | By Sufaija PP

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അൽപ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെക്സ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്.

തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്. കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെക്സ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

Massive fire breaks out at clothing store in Kozhikode

Next TV

Related Stories
കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സർക്കിൾ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു,

Feb 17, 2026 10:03 PM

കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സർക്കിൾ വാർഷിക കൗൺസിൽ സംഘടിപ്പിച്ചു,

കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ സർക്കിൾ വാർഷിക കൗൺസിൽ...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Feb 17, 2026 10:00 PM

മുസ്‌ലിം യൂത്ത് ലീഗ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് സൗഹൃദ സദസ്സ്...

Read More >>
നാടുകാണി സൂ സഫാരി പാർക്ക് സെൽഫി പോയിന്റിൽ മന്ത്രി വി ശിവൻകുട്ടിയും എം വി ഗോവിന്ദൻ മാസ്റ്ററും

Feb 17, 2026 06:27 PM

നാടുകാണി സൂ സഫാരി പാർക്ക് സെൽഫി പോയിന്റിൽ മന്ത്രി വി ശിവൻകുട്ടിയും എം വി ഗോവിന്ദൻ മാസ്റ്ററും

നാടുകാണി സൂ സഫാരി പാർക്ക് സെൽഫി പോയിന്റിൽ മന്ത്രി വി ശിവൻകുട്ടിയും എം വി ഗോവിന്ദൻ...

Read More >>
മാലിന്യം കത്തിക്കലും മലിനജലം ഒഴുക്കി വിടലും; ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി

Feb 17, 2026 06:12 PM

മാലിന്യം കത്തിക്കലും മലിനജലം ഒഴുക്കി വിടലും; ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിക്കലും മലിനജലം ഒഴുക്കി വിടലും. ഹോട്ടലിന് 10000 രൂപ പിഴ...

Read More >>
തദ്ദേശദിനാഘോഷം; ആന്തൂരിനെ കലാ സാംസ്‌കാരിക സമ്പന്നമാക്കി ഹാപ്പിനസ് ഫെസ്റ്റിവൽ

Feb 17, 2026 04:23 PM

തദ്ദേശദിനാഘോഷം; ആന്തൂരിനെ കലാ സാംസ്‌കാരിക സമ്പന്നമാക്കി ഹാപ്പിനസ് ഫെസ്റ്റിവൽ

തദ്ദേശദിനാഘോഷം; ആന്തൂരിനെ കലാ സാംസ്‌കാരിക സമ്പന്നമാക്കി ഹാപ്പിനസ്...

Read More >>
തളിപ്പറമ്പ അങ്ങാടി ഉല്ലാസ യാത്ര ടീം റംസാൻ കിറ്റ് വിതരണം ടൗൺ വാർഡ് കോൺസിലർ കെ വി  മുഹമ്മദ്‌കുഞ്ഞി നിർവഹിച്ചു

Feb 17, 2026 01:38 PM

തളിപ്പറമ്പ അങ്ങാടി ഉല്ലാസ യാത്ര ടീം റംസാൻ കിറ്റ് വിതരണം ടൗൺ വാർഡ് കോൺസിലർ കെ വി മുഹമ്മദ്‌കുഞ്ഞി നിർവഹിച്ചു

തളിപ്പറമ്പ അങ്ങാടി ഉല്ലാസ യാത്ര ടീം റംസാൻ കിറ്റ് വിതരണം ടൗൺ വാർഡ് കോൺസിലർ കെ വി മുഹമ്മദ്‌കുഞ്ഞി...

Read More >>
Top Stories