തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
ഫിബ്രവരി-16 ന് വൈകുന്നേരം 3.40 നായിരുന്നു സംഭവം.തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ പഠിക്കുന്ന യുവാന്‍ കാന്റീനില്‍ നിന്ന് സമൂസ വാങ്ങി പുറത്തേക്കിറങ്ങിയപ്പോള്‍ സ്‌ക്കൂള്‍ വിട്ട കുട്ടികളെ കൊണ്ടുപോകാനെത്തിയ കെ.എല്‍-58 എ.ബി 5813 ഓട്ടോറിക്ഷ കുട്ടിയെ ഇടിക്കുകയായിരുന്നു.താഴെ വീണ കുട്ടിയുടെ വലതുകൊയില്‍ ഓട്ടോറിക്ഷയുടെ ടയര്‍ കയറിയിറങ്ങി എല്ല് പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവര്‍ സുകേഷിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Six-year-old injured



































