നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു

നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു
Apr 13, 2026 09:25 AM | By Sufaija PP

കണ്ണൂർ: അഞ്ചരക്കണ്ടികണ്ണൂർ മെഡിൽക്കൽ കോളേജ് ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശിയായനിധിൻ രാജിൻ്റെ (23) മരണത്തിലാണ് രണ്ട് അധ്യാപകർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്ഡോ. എം കെ റാം, ഡോ .സംഗീത നമ്പ്യാർ എന്നിവരാണ് പ്രതികൾ. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് മാധ്യമങ്ങളോട് അറിയിച്ചു. സാമ്പത്തിക പ്രശ്‌നവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

നിധിൻ രാജ് ലോൺ ആപ്പിൽ നിന്നുംകടം എടുത്തിരുന്നു. നിതിൻ രാജിൻ്റെ കോൺടാക്ടിലുള്ള രണ്ടു പേരുടെ നമ്പർ ലോൺ ആപ്പ് കമ്പിനി കൈവശപ്പെടുത്തി.കോളേജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാർത്ഥിയുടെയും ഫോൺ നമ്പറാണ് ഇവർ കൈവശപ്പെടുത്തിയത്.ലോൺ തിരിച്ചടവ് മുടങ്ങിയതോണ്ടെ അടക്കാൻ അധ്യാപികക്ക് നിരന്തരം ശല്യമായികാൾ വന്നു ഇതിൽ പോലീസിൽ പരാതി ഉണ്ടായിരുന്നു.വിദ്യാർത്ഥിയുടെമരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണർ പി. നിഥിൻ രാജ് അറിയിച്ചു.

നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാകുറ്റത്തിന് കേസെടുത്ത അദ്ധ്യാപകർക്കെതിരെഎസ്.സി/എസ്.ടി വകുപ്പുകൾചേർത്തിട്ടുണ്ട്.മരിച്ച നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട് കണ്ണൂർ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് നിതിൻരാജ് വായ്പ എടുത്തിരുന്നതായും തിരിച്ചടവ് വൈകിയതോടെ ലോൺ ഏജന്റുമാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

​നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാർത്ഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. എന്നാൽ പിന്നോക്ക വിഭാഗക്കാരനായ വിദ്യാർത്ഥിയെ അധ്യാപകർ ജാതി പറഞ്ഞു അധിക്ഷേപിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു ഇതിനു തെളിവായി നിതിൻ രാജ സഹോദരിക്ക് അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

nithin raj

Next TV

Related Stories
മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

Apr 12, 2026 03:05 PM

മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് (84)...

Read More >>
കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി

Apr 11, 2026 08:29 PM

കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി

കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ...

Read More >>
റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

Apr 10, 2026 05:04 PM

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ*...

Read More >>
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 12:48 PM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

Apr 10, 2026 12:46 PM

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി...

Read More >>
എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Apr 6, 2026 11:46 AM

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ (49) ഹൃദയാഘാതം മൂലം...

Read More >>
Top Stories










News Roundup