ആന്തൂർ നഗരസഭ 2026-27വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ആന്തൂർ നഗരസഭ 2026-27വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു
Mar 2, 2026 12:27 PM | By Sufaija PP

 തളിപ്പറമ്പ്: പൊതുജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കാൻ പൊതുജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കാൻ 22.9 കോടിയുടെ പദ്ധതിയുമായി ആന്തൂർ നഗരസഭ. കക്കൂസ് മാലിന്യങ്ങൾ പൊതുജലാശയങ്ങളിൽ എത്താതെ സംസ്കരിക്കാൻ എഫ്.എസ്.ടി.പി. സ്ഥാപിക്കാനാണ് ആന്തൂർ നഗരസഭ 22.9 കോടി രൂപ വകയിരുത്തിയത്. മൂന്നാമത് ഭരണ സമിതിയുടെ ഒന്നാം ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി ചെയർപേഴ്സൻ പാച്ചേനി വിനോദ് കുമാറിൻ്റെതാണ് നിർദ്ദേശം. നഗര സൗന്ദര്യവൽക്കരണത്തിന് 10 ലക്ഷം, എ.കെ.ജി ഐലൻ്റിൽ ടൂറിസം പാർക്കിന് 25 ലക്ഷം, വിട്ടു കിട്ടിയ സ്ഥാപനങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ 25 ലക്ഷം, വാഹന പാർക്കിംഗ് സൗകര്യത്തിന് 10 ലക്ഷം, മത്സ്യമാർക്കറ്റ് സ്ഥാപിക്കാൻ 10 ലക്ഷം, 29 വാർഡുകളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ 30 ലക്ഷം, ഓപ്പൺ ജിംനേഷ്യത്തിന് 15 ലക്ഷം, നഗരശ്രീ പദ്ധതിക്ക് 40 ലക്ഷം, എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കാൻ 20 ലക്ഷം, കുറ്റിക്കോൽ പുഴയുടെ തീരത്ത് നടപ്പാത നിർമ്മിക്കാൻ 10 ലക്ഷം, ധർമ്മശാലയിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് 20 ലക്ഷം, വയോജന പകൽ വിശ്രമ കേന്ദ്രത്തിന് 10 ലക്ഷം, സോളാർ പ്ലാൻ്റ് 50 ലക്ഷം, വൻപയർ കൃഷിക്ക് 5 ലക്ഷം, യൂണിഫോം സർവീസ് കോച്ചിംഗ് സെൻ്ററിന് 5 ലക്ഷം, മത്സര പരീക്ഷ കോച്ചിംഗ് സെൻ്ററിന് 2 ലക്ഷം, ലഹരി വിരുദ്ധ ക്യാമ്പയിന് 2 ലക്ഷം, പുഷ്പ ഗ്രാമം പദ്ധതിക്ക് 2 ലക്ഷം എന്നിവയാണ് പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ. ആകെ 512371566 കോടി വരവും 30,483,7000 രൂപ ചെലവും 34170566 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ചെയർപേഴ്സൻ വി.സതീദേവി അധ്യക്ഷത വഹിച്ചു. ഓമന മുരളിധരൻ, കെ.വി. പ്രേമരാജൻ, ടി. നാരായണൻ, പി.ദീപ, കെ.പി. മോഹനൻ, എം.ആമിന ടീച്ചർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടെറി കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.

Aanthoor municipality budget

Next TV

Related Stories
മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 2, 2026 07:51 PM

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം...

Read More >>
റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

Mar 2, 2026 07:43 PM

റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ്...

Read More >>
റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

Mar 2, 2026 07:41 PM

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ...

Read More >>
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

Mar 2, 2026 02:54 PM

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Mar 2, 2026 02:23 PM

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ...

Read More >>
Top Stories










GCC News