ബീരിച്ചേരി വാർഡ് മുസ്ലിംലീഗ് ലീഗ് കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ബീരിച്ചേരി മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള റിലീഫ് കമ്മിറ്റി ചെയർമാൻ വി.പി.പി.ശുഹൈബിനു കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് സെക്രട്ടറി അസീസ് കൂലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എം.ടി.പി.അബ്ദുല്ല ഹാജി അധ്യക്ഷനായി ടി.പി.അഹ്മദ് ഹാജി,എൻ.കെ.പി.മുഹമ്മദ് കുഞ്ഞി,യു.പി.ഫായിസ്,ഇബ്രാഹിം തട്ടാഞ്ചേരി,സുലൈഖ.എം.ബി തുടങ്ങിയവർ ആശംസകൾ നേർന്നു എൻ.ശാഹുൽ ഹമീദ് നന്ദി പറഞ്ഞു. പി.ഹമീദ്, മുഹമ്മദ് കുഞ്ഞി,മർസൂഖ് റഹ്മാൻ, സുനു.വി.പി.പി നേതൃത്വം നൽകി.
Ramadan kit





































