റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി

റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി
Mar 2, 2026 07:41 PM | By Sufaija PP

മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ റോഡരികിൽ മാലിന്യങ്ങൾ തള്ളിയതിന് 3 വ്യക്തികളിൽ നിന്നും 2500 രൂപ വീതം പിഴ ഈടാക്കി.ഒറപ്പടി - എരഞ്ഞിക്കടവ് റോഡിൽ പൊതു റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങൾ തള്ളിയതിന് സമീപ വാസികളായ ഹംസ കെ. പി സഫീറ കെ കെ പി, കെ ഒ കുഞ്ഞിരാമൻ എന്നീ വ്യക്തികളിൽ നിന്നാണ് സ്‌ക്വാഡ് 2500 രൂപ വീതം പിഴ ഈടാക്കിയത്.

ഡയപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയിരിക്കുന്നത് . വ്യക്തികളെ സംഭവ സ്ഥലത്തു വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും സ്പോട്ട് ഫൈനായി 2500 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഒറപ്പടി എരഞ്ഞിക്കടവ് റോഡിൽ പല ഇടങ്ങളിലായി ആളൊഴിഞ്ഞ പറമ്പിലും റോഡരികിലും മാലിന്യങ്ങൾ തള്ളി വരുന്നത് പതിവാണെന്ന് പ്രദേശ വാസികൾ സ്‌ക്വാഡിനെ അറിയിച്ചു.റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് സുബീന കെ പി എന്നവർക്ക് 2500 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് വിനോദ് ടി വി തുടങ്ങിയവർ പങ്കെടുത്തു.

Waste dumbing

Next TV

Related Stories
മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

Mar 2, 2026 07:51 PM

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം ചെയ്തു

മഹാത്മാ സേവാഗ്രാം ഓഫീസ് ഉദ്ഘാടനം...

Read More >>
റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

Mar 2, 2026 07:43 PM

റമദാൻ റിലീഫിന്റെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ചെയ്തു

റമദാൻ റിലീഫിന്റെ ഭാഗമായുള്ള 200കുടുംബങ്ങൾക്കുള്ള കിറ്റ്...

Read More >>
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

Mar 2, 2026 02:54 PM

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം

കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ആക്രമണം...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Mar 2, 2026 02:23 PM

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ...

Read More >>
ഗള്‍ഫിലെ എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും: പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ നല്‍കി

Mar 2, 2026 02:21 PM

ഗള്‍ഫിലെ എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും: പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ നല്‍കി

ഗള്‍ഫിലെ എസ്‍എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റും: പരീക്ഷ കോര്‍ഡിനേറ്റര്‍ ശുപാര്‍ശ...

Read More >>
Top Stories










GCC News