കണ്ണൂർ: എൻ.എഫ്.പി.ഇ., എഫ്.എൻ.പി.ഒ., എ.ഐ.ജി.ഡി.എസ്.യു., എൻ.യു.ജി. ഡി.എസ്. തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം നടന്നത്.
തപാൽ ആർ.എം.എസ് ഓഫീസകൾ അടച്ചു പുട്ടുന്ന നടപടികൾ ഉടൻ നിർത്തിവെക്കുക, പൂട്ടിയവ പുന:സ്ഥാപിക്കുക, സംഘടനാ പ്രവർത്തകർക്ക് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, അശാസ്ത്രീയവും വികലവും അപ്രാപ്യവുമായ ബിസിനസ്സ് ടാർഗറ്റുകൾ അടിച്ചേൽപ്പിക്കുന്നത് നിർത്തിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉജ്ജ്വല മാർച്ച് നടത്തിയത്. എസ്.എൻ. പാർക്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറു കണക്കിന് തപാൽ ജീവനക്കാർ ഒന്നടങ്കം അണിനിരന്നു. മുൻ എം.എൽ.എ. എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. തപാൽ സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ സമര പരിപാടികൾ വിശദീകരിച്ചു. സംയുക്ത സമരസമിതി ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്, കൺവീനർ ഉണ്ണി കോറോം, എ.പി. സുജികുമാർ ,ദിനു മൊട്ടമ്മൽ ,ബിപി.രമേശൻ , ഇ.മനോജ് കുമാർ ,അനു കവിണിശ്ശേരി, പി.വി. രാമകൃഷ്ണൻ , കെ ഷിജു,കെ. സുകിൽ കുമാർ ,പി.ടി. രന്ദീപ്, കെ.വി.വേണുഗോപാലൻ,പി.മോഹനൻ ,കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Postal employees staged a protest





































